കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) ഗവേഷകർ ഇന്ത്യയുടെ ധ്രുവ ഗവേഷണ പരിപാടിയിൽ ശ്രദ്ധേയമായ സംഭാവന നൽകി. ഭൂമിശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (എൻസിപിഒആർ) സംഘടിപ്പിച്ച 2025–26 ഇന്ത്യൻ ആർട്ടിക് ദൗത്യത്തിന്റെ വേനൽ-ശൈത്യകാല ഘട്ടങ്ങളിൽ ഇവർ സജീവമായി പങ്കെടുത്തു. ......
മുംബൈ : ലോകത്തിലെ മുൻനിര എക്സ്പ്രസ് ട്രാൻസ്പോർട്ടേഷൻ കമ്പനിയായ ഫെഡെക്സ്, ചെന്നൈ സൂപ്പർ കിംഗ്സ് (സി.എസ്.കെ) ടീമുമായി ചേർന്ന് ‘ഫെഡെക്സ് – ദ മൂവ് ഇന്ത്യ നീഡ്സ്’ എന്ന പുതിയ ഡിജിറ്റൽ ക്യാമ്പെയ്ൻ ഇന്ത്യയിൽ അവതരിപ്പിച്ചു. മഹേന്ദ്ര സിംഗ് ധോണി, രുതുരാജ് ഗായ്കവാദ്, ഉർവിൽ പട്ടേൽ എന്നിവരാണ് ക്യാമ്പെയ്നിലെ മുഖ്യ താരങ്ങൾ. ......
വിഷു ആഴ്ചയിൽ ഗ്രഹനിലകളിലെ മാറ്റങ്ങൾ ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്തമായ സ്വാധീനം ചെലുത്തും. ഏപ്രിൽ 14-ന് രാവിലെ സൂര്യൻ മീനം രാശിയിൽ നിന്ന് മേടത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് പ്രധാനമായ മാറ്റം സംഭവിക്കുന്നത്. ......
പുന്തല: കേന്ദ്രകിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൻ്റെ സഹായത്താൽ പുന്തല ഗ്രാമദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ചേന ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ആലംതുരുത്ത് സ്നേഹിത കൃഷിക്കൂട്ടത്തിന് നല്കിയ വിത്തുചേനയുടെ നടീൽ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം രാജേഷ് കെ. എൻ ഉദ്ഘാടനം ചെയ്തു. ......
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ യുഎസ് നാവികസേനയ്ക്ക് നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്ലാമാബാദിൽ നടന്ന അമേരിക്ക–ഇറാൻ ചർച്ചകൾ ഫലപ്രദമാകാതെ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ......
എളംകുളം മെട്രോ സ്റ്റേഷനിലെ കെട്ടിടത്തിന്റെ ചില ഭാഗങ്ങളിലെ കോൺക്രീറ്റ് പാളികൾ മാസങ്ങൾക്കു മുമ്പ് അടർന്നു വീണതിനെ തുടർന്ന് കെട്ടിടത്തിന്റെ നിർമാതാക്കളായ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ടെക്നിക്കൽ സംഘം വിശദ പരിശോധന നടത്തിയിരുന്നു.
ഡി.എം.ആർ.സി നിർദേശപ്രകാരം, ആധുനിക നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ് (NDT) രീതികൾ ഉപയോഗിച്ച് സമഗ്രമായ സാങ്കേതിക പരിശോധനകൾ നടത്തി. പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷന്റെ ഘടനാപരമായ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഇല്ലെന്നും, സ്റ്റേഷൻ സുരക്ഷിതമാണെന്നും ഡി.എം.ആർ.സി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും, കോൺക്രീറ്റ് അടർന്നു വീണ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളും ശക്തിപ്പെടുത്തലും ആവശ്യമാണ് എന്ന് വിദഗ്ധ സംഘം നിർദേശിച്ചു.
ഇതനുസരിച്ച്, അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ വിശദമായ മെതഡോളജിയും രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. ......
കൊച്ചി: നഗരസഭയുടെ കീഴിലുള്ള സൗത്ത് സിഡിഎസ് കുടുംബശ്രീ അംഗങ്ങൾ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെയും ജൈവ പച്ചക്കറികളുടെയും വിഷു ചന്ത ആരംഭിച്ചു. കലൂർ സ്റ്റേഡിയത്തിന് മുന്നിലുള്ള വിഷു ചന്ത ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ആന്റണി പൈനുതറ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി : പോണേക്കര എസ്എൻഡിപി ശാഖയിലെ സി കേശവൻ സ്മാരക കുടുംബയൂണിറ്റിന്റെ 23 -മത് വാർഷികാഘോഷം ശാഖ പ്രസിഡന്റ് എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സീന ഹനിതകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ......
കൊച്ചി: ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കാൻ കാക്കനാട് ആസ്ഥാനമായ വിക്രം സാരഭായ് സയൻസ് ഫൗണ്ടേഷൻ (വി.എസ്.എസ്.എഫ് )ഏർപ്പെടുത്തിയ വിജ്ഞാൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈമാസം 16 മുതൽ ഏപ്രിൽ 25 വരെ അപേക്ഷിക്കാം.
അഞ്ചാം ക്ലാസ് മുതൽ പ്ലസ് വൺ വരയുള്ള വിദ്യാർത്ഥികളിൽ നിന്നാണ് സ്കോളർഷിപ്പിന് അർഹരായ 50 പേരെ തിരഞ്ഞെടുക്കുക. ......